തിരുവനന്തപുരം: ചിരയിങ്കീഴിൽ വാമനപുരത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.