gnn24x7

ഇടമലയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്ത് ജാഗ്രതാനിർദേശം

0
280
gnn24x7

കോതമംഗലം: ഇടമലയാർ അണക്കെട്ടിൽ റൂൾ കർവ് പിന്നിട്ടതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ സ്പിൽവേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റിമീറ്റർ വീതം ഉയർത്തി 50 മുതൽ 100 ക്യുമെക്സ് (സെക്കൻഡിൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ലിറ്റർ) വെള്ളമാണ് ഒഴുക്കുന്നത്.

തിങ്കളാഴ്ച 45 എം.സി.എം. (മില്യൺ ക്യുബിക് മീറ്റർ) വെള്ളമാണ് ഡാമിലെത്തിയത്. വൈകുന്നേരം ഡാമിലെ ജലനിരപ്പ് 163.40 മീറ്ററായിരുന്നു. ഇടമലയാർ സ്പിൽവേയ്ക്ക് നാല് ഷട്ടറുകളാണുള്ളത്. ജലനിരപ്പ് റൂൾ കർവിൽനിന്ന് താഴ്ന്നില്ലെങ്കിൽ മറ്റ് ഷട്ടറുകൾ കൂടി തുറക്കും. ഇപ്പോൾ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമാണ്.

ഇടമലയാർ അണക്കെട്ടിൽനിന്ന് ജലമൊഴുക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാർ തീരത്ത് ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ രേണുരാജ് അറിയിച്ചു.

gnn24x7