കൊച്ചി: മലയാളചലച്ചിത്രരംഗത്തെ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ്.
1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്‌കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് സ്വദേശം.
മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹലോ, വെറുതേ ഒരു ഭാര്യ, നിദ്ര, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഇദ്ദേഹം വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.
1980-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കലിക എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. വേലായുധന്‍ കീഴില്ലത്തിന്റെ മരണത്തില്‍ ഫെഫ്ക കോസ്റ്റ്യൂം ഡിസൈനേഴ്‌സ് അസോസിയേഷന്‍ അനുശോചനം അറിയിച്ചു.