തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് വോട്ടിംഗ് നടക്കുന്നത്.
ഇന്ന് അഞ്ചു ജില്ലകളിലായി 88,26,620 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. ഇതിൽ 41,58,395 പുരുഷന്മാരുംം 46,68,267 സ്ത്രീകളും 61 ട്രാൻസ് ജെന്‍ഡേഴ്സുമാണുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരാണുള്ളത്. ഇന്ന് വൈകിട്ട് ആറ് വരെയാണ് പോളിങ്ങ് നടക്കുക. കൊവിഡ് ബാധിച്ച വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം നൽകുന്നുണ്ട്.