തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽ നിന്ന് താൻ മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 75 വയസ്സ് കഴിഞ്ഞവർ പാർട്ടി സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഎം തീരുമാനം.
പ്രായപരിധി മാനദണ്ഡവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പിണറായിയുടെ പ്രതികരണം ഇങ്ങനെ: ‘‘ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് ഞാനല്ല. ഒരു വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോകുന്നത്. പ്രായപരിധി മാനദണ്ഡം പാർട്ടി തുടരും. എന്റെ കാര്യമെടുത്താൽ, പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാൻ എപ്പോഴും പാർട്ടിക്കായും, വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിച്ചിട്ടുള്ളത് ’’.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                







































