gnn24x7

യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ; പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

0
384
gnn24x7

തിരുവനന്തപുരം: വെങ്ങാനൂർ സ്വദേശി അർച്ചന (24) നെ വാടകവീട്ടിൽ ഇന്നലെ രാത്രി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെയാണ് അർച്ചനയെ കുടുംബവീട്ടിൽനിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. ഇരുവരും രാത്രി എട്ടരയ്ക്ക് വീട്ടിലേയ്ക്ക് പോയി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു അർച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.

gnn24x7