കോട്ടയം: എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം ഭാഗത്ത് നിന്നുവന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (34) സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ 7.15നായിരുന്നു അപകടം.