gnn24x7

രാജ്യത്ത് 10 സ്ഥലങ്ങൾ അതീവ സുരക്ഷാ മേഖല; പട്ടികയിൽ കൊച്ചിയും

0
227
gnn24x7

രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. ആറ് സംസ്ഥാനങ്ങളും അന്തമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പത്ത് സ്ഥലങ്ങൾ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

കുണ്ടന്നൂർ മുതൽ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം പ്രദേശങ്ങൾ കർശനമായ നിയന്ത്രണങ്ങളുടെകീഴിലായിരിക്കുമെന്നാണ് കരുതുന്നത്. ഇതു കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ രണ്ട് മേഖലകൾ വീതവും തെലങ്കാന, ഛത്തീസ്ഗഢ്, അന്തമാൻ നിക്കോബാർ ദ്വീപുകളിൽ ഓരോ മേഖലകളുമടക്കം പത്ത് പ്രദേശങ്ങളാണ് മന്ത്രാലയം അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി നാവിക ആസ്ഥാനം, കപ്പൽശാല, എം.ജി. റോഡ്, കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളടങ്ങുന്നതാണ് കൊച്ചിയിലെ മേഖല.ഇവിടങ്ങളിൽ അതീവ രഹസ്യ സ്വഭാവ നിയമം ബാധകമായിരിക്കും. ഇവിടങ്ങളിൽ പ്രതിഷേധം, ചിത്രീകരണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടാകും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here