കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഫൈവ് സ്‌റ്റാർ ഹോട്ടലിനെ വെല്ലുന്ന ആഡംബര താമസ സൗകര്യങ്ങൾ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്കും യാത്രക്കാർക്കും സന്ദർശകർക്കും താരതമ്യേന കുറഞ്ഞ ചെലവിൽ എയർറോ ലോഞ്ച് 0484 ഗസ്റ്റ് റൂമുകൾ ഇനി ലഭ്യമാണ്. എറണാകുളത്തിന്റെ ടെലികോം എസ്ടിഡി കോഡിനെ അടിസ്ഥാനമാക്കിയാണ് ഗസ്റ്റ് റൂമുകൾക്ക് 0484 ലൗഞ്ച് എന്ന പേര് നൽകിയിരിക്കുന്നത്.

വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ഹോൾഡിങ് ഏരിയയ്ക്കു പുറത്ത് രാജ്യാന്തര ആഭ്യന്തര ടെർമിനലുകൾക്ക് സമീപത്തായാണ് ലൗഞ്ച്. കായലും വള്ളവും സസ്യജാലങ്ങളുമെല്ലാം ഉൾക്കൊളളുന്നതാണ് ലൗഞ്ചിന്റെ രൂപകൽപന. അര ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ 37 മുറികൾ, 4 സ്യൂട്ട് മുറികൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ- വർക്കിങ് സ്പേസുകൾ, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്‌പാ, കഫേ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 6, 12, 24 മണിക്കൂർ രീതിയിലാണ് റൂമുകൾ ബുക്ക് ചെയ്യാവുന്ന പാക്കേജുകൾ.
ഡിലക്സ് റൂം നിരക്ക്
• 6 Hours 2800+12% GST 3800+12%GST (Food) 1000+12% GST (Extra)
• 12 Hours 3500+12% GST 4500+12%GST (Food) 1250+12% GST (Extra)
• 24 Hours 4800+12% GST 5800+12%GST(Food) 1500+12% GST (Extra)
സ്യൂട്ട് റൂം നിരക്ക്
• 6 Hours 3500+12% GST 4500+12%GST (Food) 1000+12% GST (Extra)
• 12 Hours 4950+12% GST 5950+12%GST (Food) 1250+12% GST (Extra)
• 24 Hours 6950+12% GST 7450+12%GST(Food) 1500+12% GST (Extra)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






