gnn24x7

കോവിഡ് വ്യാപനം അതിരൂക്ഷം; ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍

0
718
gnn24x7

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകൾ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. ഈ ഞായറാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കും.

gnn24x7