gnn24x7

മിഠായിത്തെരുവിന് സമീപം വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായ കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി

0
394
gnn24x7

കോഴിക്കോട്: മിഠായിത്തെരുവിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായി. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് കണ്ടത്. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.

ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ എ.വി ജോര്‍ജ് പ്രതികരിച്ചു.

gnn24x7