gnn24x7

ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്

0
199
gnn24x7

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ തളര്‍ന്നു പോയ സംസ്ഥാന കോണ്‍ഗ്രസിനും യുഡിഎഫിനും പുത്തന്‍ ഉണര്‍വ് പകരുന്നതാണ് തൃക്കാക്കരയിലെ  മികച്ച വിജയം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തെ അതിജീവിച്ച് തൃക്കാക്കര നിലനിര്‍ത്താനായത് യുഡിഎഫിന് വലിയ നേട്ടമാണ്.  ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കൂടുതല്‍ കരുത്തനുമാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here