തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല. കേരളത്തിൽ എന്താണ് നടക്കുന്നത്?മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു. കേസ് എടുക്കൽ അവരുടെ ഹോബിയാണ്. ഇങ്ങനെ ‘ ചിരിപ്പിക്കരുത്. വെളിവ് നഷ്ടപ്പെട്ടവരിൽ ചിലരാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്. മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA