ദുബായ്: ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകൾക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ രാജി. ടൂർണമെന്‍റ് നടത്തിപ്പ് തലവൻ ക്രിസ് ഡെട‍്‍ലി, മാർക്കറ്റിംഗ് ജനറൽ മാനേജർ ക്ലെയർ ഫർലോങ്ങുമാണ് രാജിവച്ചത്. ഈമാസം പത്തൊൻപതിന് ഐസിസി കോൺഫറൻസ് നടക്കാനിരിക്കേയാണ് പ്രധാന ചുമതലയിലുള്ളവരുടെ രാജി.
അമേരിക്കയിലെ മത്സരങ്ങളുടെ പേരിൽ ബജറ്റിൽ അനുവദിച്ചതിലും കൂടുതൽ വൻതുക ഇവർ ചെലവഴിച്ചത് അംഗ രാജ്യങ്ങൾ ചോദ്യം ചെയ്തിരുന്നു. മത്സരങ്ങൾ അമേരിക്കയിൽ നടത്തിയതിലൂടെ ഐസിസിക്ക് കനത്ത നഷ്ടം നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ഇരുവരുടെയും രാജി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടല്ലെന്നും ഇരുവരുടെയും രാജി മാസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചിട്ടുള്ളതാണെന്നുമാണ് ഐ സി സി വിശദീകരണം. ലോകകപ്പ് തീരുന്നതുവരെ തീരുമാനം വൈകിപ്പിച്ചുവെന്നേയുള്ളൂവെന്നും ഐസിസി വൃത്തങ്ങള്‍ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb