gnn24x7

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് വ്‌ളാഡിമിർ പുടിനോട് മോദി; പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍

0
280
gnn24x7

സമർഖണ്ഡ്: ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ  മോദി-പുടിൻ കൂടികാഴ്ചയിലെ സംഭാഷണമാണ് അമേരിക്കൻ  മുഖ്യധാരാ  മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

“ഉക്രെയ്നിലെ യുദ്ധത്തിൽ മോദി പുടിനെ ശാസിച്ചു,” വാഷിംഗ്ടൺ പോസ്റ്റ് തലക്കെട്ട് ഇങ്ങനെയായിരുന്നു. “അതിശയകരമായ ഒരു പരസ്യമായ ശാസനയിൽ, മോദി പുടിനോട് പറഞ്ഞു: “ഇന്നത്തെ യുഗം യുദ്ധകാലമല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ നേരത്തെ സംസാരിച്ചിട്ടുണ്ട്”  വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്‍റ് ലോകത്തിന്‍റെ  എല്ലാ ഭാഗത്തുനിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനായാകുന്നതാണ്, കാണുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് മോദിയുടെ പരാമര്‍ശത്തെ ഉദ്ദേശിച്ച് പറയുന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here