മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 23 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
അതേസമയം ഒമാനിലേക്ക് മയക്കുമരുന്നുമായി എത്തിയ മൂന്ന് പ്രവാസികളെ പിടികൂടി. 10 കിലോ ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഏഴ് കിലോഗ്രാം മോര്‍ഫിന്‍, 19 കിലോ ഹാഷിഷ് എന്നിവ കൈവശം സൂക്ഷിച്ച പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.





































