gnn24x7

അബുദാബിയില്‍ ഡിസംബര്‍ 30 മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍

0
604
gnn24x7

അബുദാബി: അബുദാബിയില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. ഇനിമുതൽ കോവിഡ് വാക്സിനെടുത്തവര്‍ക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സിഗ്‌നല്‍ ആവശ്യമാണ്. വാക്സിന്‍ എടുക്കാത്തവരാണെങ്കിൽ 96 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാഫലം ഹാജരാക്കുകയും വേണം. ഡിസംബര്‍ 30നാണ് ഈ പുതിയ നിയമം നിലവില്‍ വരുന്നത്.

നിലവിലുള്ള ഇഡിഇ സ്‌കാനര്‍ പരിശോധനയ്ക്ക് പുറമേയാണ് പുതിയ നിയന്ത്രണം. അതിര്‍ത്തിയിലുള്ള ഇഡിഇ സ്‌കാനിങ്ങില്‍ റെഡ് സിഗനലാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കില്‍ അബുദാബി എമിറേറ്റിലുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. മറ്റ് എമിറേറ്റുകാര്‍ക്ക് പ്രവേശനം നല്‍കുകയുമില്ല.

gnn24x7