gnn24x7

കോ-മോർബിഡിറ്റി രോഗികൾ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
555
gnn24x7

ന്യൂഡൽഹി: അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള കോ-മോർബിഡിറ്റി രോഗികൾ (ഒരു അസുഖത്തോടൊപ്പം വരുന്ന മറ്റൊരു രോഗത്തെ സൂചിപ്പിക്കുന്നത്) കോവിഡിനെതിരായ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ഗണത്തിൽ പെടുന്ന മുതിർന്ന പൗരന്മാർ വാക്സീൻ സ്വീകരിക്കാൻ ഡോക്ടറുടെ കുറിപ്പടിയോ സർട്ടിഫിക്കറ്റോ കയ്യിൽ കരുതേണ്ട കാര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വകഭേദം സംബന്ധിച്ച ആശങ്ക മുൻനിർത്തി ജനുവരി 10 മുതൽ ഇന്ത്യയിൽ മുൻകരുതൽ ഡോസുകൾ കൊടുക്കാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം

ജനുവരി മൂന്നു മുതൽ വാക്സീൻ വിതരണം ആരംഭിക്കുന്ന 15നും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഓൺലൈൻ ആയോ വാക്സീൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here