gnn24x7

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ശക്തമായി എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ്

0
135
gnn24x7

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ശക്തമായി എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ പാര്‍ട്ടി നിലപാട്  വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി. നീക്കം ഭരണഘടനയേയും പാർലമെൻററി ജനാധിപത്യത്തെയും അട്ടിമറിക്കുന്നതാണെന്നും പാര്‍ലമെന്‍ററി സംവിധാനമുള്ള രാജ്യത്ത് ഒറ്റ തെര‍ഞ്ഞെടുപ്പിന് അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരമില്ല. നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമതിയെ തന്നെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7