മുനമ്പത്തു ഐക്യദാർഢ്യവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്.
”മുനമ്പത്തുനിന്നു നിങ്ങളെ ഇറക്കിവിടാൻ ആരെയും അനുവദിക്കില്ല. ഇറക്കിവിട്ടാൽ മീനിച്ചിലാറിന്റെ തീരത്ത് പുത്തൻ മുനമ്പം ഒരുക്കിയിരിക്കും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം ഭൂമി നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം എന്നതിനപ്പുറം ആത്മവിശ്വാസമാണ് പകർന്നത്.
ഈ ഒരൊറ്റ വാക്കുകൾ മതി മുനമ്പത്തെ ജനങ്ങൾക്ക് തങ്ങളുടെ സമരവുമായി മുന്നോട്ടു പോകാൻ ആത്മവിശ്വാസം ഉണ്ടാകുവാൻ. മുനമ്പത്തെ ജനങ്ങൾക്ക് സപ്പോർട്ട് കൊടുക്കുന്നതോടൊപ്പം മുനമ്പത്തെ ജനങ്ങളോട് വഞ്ചന കാണിച്ച ഇടതു വലതു മുന്നണികളെ ശ്കതമായി വിമർശിക്കാനും പിതാവ് മറന്നില്ല.
“എൽ.ഡി.എഫും,യു.ഡി.എഫും കാണിച്ചത് വേദനാജനകം” എന്ന് ശക്തമായി പറയുകയാണ് പിതാവ് ചെയ്തത്.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുനമ്പത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ പ്രസംഗം രാഷ്ട്രീയ ശക്തികൾക്ക് അതീതമായി മുനമ്പത്ത് ജനതയ്ക്ക് നട്ടെല്ലുള്ളൊരു ഉള്ള ഒരു പ്രതീക്ഷയേകിയിട്ടുണ്ട്.
https://www.facebook.com/share/v/xXCP1H2fL2HbKLfh/
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































