gnn24x7

യാത്രക്കാരന്റെ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

0
263
gnn24x7

പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇതുകേട്ടതോടെ വിമാനം ഉടൻ നിലത്തിറക്കി. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here