തിരുവനന്തപുരം: തനിക്കും കുടുംബത്തിനും അടുത്ത ഉദ്യോഗസ്ഥർക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി അതിർ തിരിച്ചു. മാധ്യമപ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാൻ വഴിയൊരുക്കി. വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോയി.
Home Global News മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പോലീസ് വിമാനത്താവളത്തിൽ കയർ കെട്ടി സുരക്ഷയൊരുക്കി





































