ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദർശനം. 1979ൽ മോറാർജി ദേശായ് ആണ് പോളണ്ട് സന്ദർശിച്ച അവസാന ഇന്ത്യൻ പ്രധാനമന്ത്രി.
ഇന്നും നാളെയുമാണ് പ്രധാനമന്ത്രി പോളണ്ടിലുണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തൽ, പ്രതിരോധ മേഖലയിലെ സഹകരണം, സാംസ്‌കാരിക വിനിമിയം തുടങ്ങിയവയും ചർച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മെമ്പർ ഡാരിയസ് ജോൺസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പോളണ്ടിൽനിന്ന് മടങ്ങുന്ന പ്രധാനമന്ത്രി ആഗസ്റ്റ് 23ന് യുക്രൈൻ തലസ്ഥാനമായ കിയവിലെത്തും. പ്രസിഡന്റ് സെലൻസ്കിയുമായി അദ്ദേഹം ചർച്ച നടത്തും. നേരത്തെ റഷ്യൻ സന്ദർശിച്ച മോദി പ്രസിഡൻ്റ് പുടിനുമായി ചർച്ച നടത്തിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb