gnn24x7

മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ചോപ്ര

0
540
gnn24x7

ഡൽഹി: മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് നടി പ്രിയങ്ക ചോപ്ര. ആക്രമണത്തിൽ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നും പ്രിയങ്കചോപ്ര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം പുറത്തു വന്നത്.

അതേസമയം, മണിപ്പൂരിൽ കുക്കി യുവതികൾക്കെതിരായ അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി അനുപം ഖേറും രംഗത്തെത്തിയിട്ടുണ്ട്. സംഭവം പൈശാചികമായ പ്രവര്‍ത്തിയാണെന്നും വളരെ ലജ്ജാകരമാണെന്നും നടൻ ട്വീറ്റ് ചെയ്തു. കുറ്റവാളികൾക്ക് ചിന്തിക്കുമ്പോൾ തന്നെ വിറച്ച് പോകുന്ന തരത്തിലുള്ള ശിക്ഷ നൽകണമെന്നും അനുപം ഖേർ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7