gnn24x7

ചാമ്പ്യന്‍സ് ലീഗില്‍ അപൂര്‍വമായ റെക്കോഡ് സൃഷ്ടിച്ച് പി.എസ്.ജി സൂപ്പര്‍ താരം എംബാപ്പെ

0
338
gnn24x7

പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ച് പി.എസ്.ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് എംബാപ്പെ സ്വന്തമാക്കിയത്. ക്ലബ് ബ്രഗ്ജിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് എംബാപ്പെ പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുമ്പോള്‍ എംബാപ്പെയുടെ പ്രായം വെറും 22 വയസ്സും 352 ദിവസവുമാണ്.

ലയണല്‍ മെസ്സിയുടെ റെക്കോഡാണ് എംബാപ്പെ മറികടന്നത്. മെസ്സി ഈ നേട്ടം കൈവരിക്കുമ്പോള്‍ 23 വയസ്സും 131 ദിവസവുമായിരുന്നു പ്രായം. മെസ്സിയും എംബാപ്പെയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ പി.എസ്.ജി ക്ലബ് ബ്രഗ്ജിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.

gnn24x7