സൗദി: തങ്ങളുടെ വിസയിലുള്ള തൊഴിലാളികളെ മറ്റുള്ളവരുടെ കീഴിൽ തൊഴിലെടുക്കാൻ അനുവദിച്ചാൽ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച് സൗദി പൊതു സുരക്ഷാവിഭാഗം. തന്റെ കീഴിലുള്ള തൊഴിലാളികളെ മറ്റുള്ളവർക്ക് വേണ്ടി സ്വയം അറിഞ്ഞുംകൊണ്ടോ അറിയാതെയോ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ വിദേശിയുടെ തൊഴിലുടമയ്ക്ക് 1,00000 റിയാൽ വരെ പിഴയും ചുമത്തു. ആറ് മാസം വരെ തടവു ശിക്ഷയും നൽകും. അഞ്ച് വർഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനമേർപ്പെടുത്തുമെന്നും പൊതു സുരക്ഷാവിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.
തൊഴിൽ, അതിർത്തി, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെകുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊതുജങ്ങളോട് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകി. മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നമ്പറിയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണെന്ന് അറിയിപ്പിൽ വ്യക്തമാക്കി.