gnn24x7

ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ പി.വി.അൻവർ ജയിൽ മോചിതനായി

0
152
gnn24x7

നിലമ്പൂർ: ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി. നിരവധി ഡിഎംകെ പ്രവർത്തകർ അൻവറിനെ സ്വീകരിക്കാൻ ജയിലിലെത്തിയിരുന്നു. ജയിലിലടക്കപ്പെട്ടപ്പോൾ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ വലിയ ആശ്വാസമായെന്ന് അൻവർ പറഞ്ഞു. താൻ 100 ദിവസം കിടക്കാൻ തയ്യാറായാണ് വന്നത്. ജുഡീഷ്യറിയിൽനിന്ന് നീതി കിട്ടുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. അത് കിട്ടിയെന്നും അൻവർ പ്രതികരിച്ചു.

പിണറായി സർക്കാർ സ്വയം കുഴിതോണ്ടുകയാണ്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി. വനഭേദഗതി ബിൽ കൊണ്ടുവന്ന് ക്രൈസ്‌തവ സമൂഹത്തെ അകറ്റി. ആന ചവിട്ടിക്കൊല്ലുമ്പോൾ കേന്ദ്രമാണ് ഉത്തരവാദിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വന നിയമമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതെന്നും അൻവർ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7