ബോളിവുഡ് താരം രാഖി സാവന്ത് അറസ്റ്റിൽ. പൊതുമധ്യത്തിൽ അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി സഹതാരം ഷെർലിൻ ചോപ്ര നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് അംബോലി പൊലീസ് രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2022ലാണ് രാഖിക്കെതിരെ ഷെർലിൻ പരാതി നൽകുന്നത്. നവംബറിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ തന്റെ വിഡിയോ രാഖി അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ രാഖി സമർപ്പിച്ച മുൻകൂർ ജാമ്യഹർ ജി മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനായി നടി പൊലീസ് സ്റ്റേഷനിൽ ഹാജരായി.
കേസിൽ രാഖി സമർപ്പിച്ച മുൻകൂർ ജാമ്യഹർ ജി മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനായി നടി പൊലീസ് സ്റ്റേഷനിൽ ഹാജരായി.കഴിഞ്ഞ വർഷം സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് ഷെർലിനെതിരെ രാഖി പരസ്യമായി രംഗത്തു വന്നിരുന്നു. ആരുടെ ഭാഗത്താണ് ശരിയെന്ന് പൊലീസിനറിയാമെന്നായിരുന്നു രാഖിയുടെ പ്രസ്താവന. ഇതിനെത്തുടർന്ന് രാഖിയ്ക്കെതിരെ ഷെർലിൻ മാനനഷ്ടത്തിന് കേസും ഫയൽ ചെയ്തിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































