അന്താരാഷ്ട്ര വ്യാപാരത്തിലെ രൂപയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള പണമിടപാടുകളില്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സുപ്രധാനമായ നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
1. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്‍കാന്‍ ഇനി മുതല്‍ അംഗീകൃത ഡീലര്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ടാകും. അന്താരാഷ്ട്ര വ്യാപാരത്തില്‍ രൂപയുടെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഇത് നിര്‍ണായകമായ ഒരു ചുവടുവെപ്പാണ്.
2. രൂപയിലുള്ള പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളുടെ കറന്‍സികള്‍ക്ക് റഫറന്‍സ് നിരക്കുകള്‍ സ്ഥാപിക്കാന്‍ ആര്‍.ബി.ഐ. തീരുമാനിച്ചു. കറന്‍സിയുടെ വിനിമയ മൂല്യം എത്രയാണെന്ന് വ്യക്തമാക്കുന്ന, എല്ലാവര്‍ക്കും വിശ്വാസയോഗ്യമായ ഒരു അടിസ്ഥാന നിരക്ക് സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഇത് സുതാര്യമായ ഒരു മാനദണ്ഡമായിരിക്കും.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb