gnn24x7

ആരാധകരുടെ മരണം; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നഷ്ടപരിഹാരം പ്രഖ്യാപിച്ചു

0
358
gnn24x7

ബെംഗളൂരു: ബെംഗളൂരുവില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സഹായ ഫണ്ട് രൂപീകരിക്കുമെന്നും ഫ്രാഞ്ചൈസി അറിയിച്ചു. ആര്‍സിബിയുടെ ഐപിഎല്‍ കിരീടം നേട്ടം ആഘോഷിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടം നടന്നത്. ജനക്കൂട്ടത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പാസുള്ളവര്‍ക്ക് മാത്രമുള്ള പരിപാടി ആയിരുന്നെങ്കിലും, വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി ‘ആര്‍സിബി കെയേഴ്‌സ്’ എന്ന പേരില്‍ ഒരു ഫണ്ടും രൂപീകരിച്ചു. ബെംഗളൂരുവില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം ആര്‍സിബി കുടുംബത്തിന് വളരെയധികം വേദനയുണ്ടാക്കിയെന്നും അവരുടെ നഷ്ടത്തില്‍ ഞങ്ങള്‍ പങ്കുക്കൊള്ളുന്നു എന്നും ആർ സി ബി പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ചവരുടെ പതിനൊന്ന് കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയാണെന്നും ഈ ദാരുണമായ സംഭവത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി കെയേഴ്സ് എന്ന പേരില്‍ ഒരു പണ്ട് രൂപീകരിക്കുന്നതായും ആർ സി ബി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7