കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റ കണക്കുകള്‍ വെളിപ്പെടുത്തിയാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലേക്ക് തിരികെ പോയവരില്‍ ഒരു വിഭാഗം കുവൈത്തിലേക്ക് മടങ്ങി എത്തിയതായും അദ്ദേഹം അറിയിച്ചു. വിമാന സെര്‍വീസുകള്‍ പുനരാരംഭിച്ചതോടെ തൊഴിലാളികള്‍ക്ക് മടങ്ങി എത്താനായി.
യൂ.എ.ഇ യില്‍ നിന്നും 330,058 ഇന്ത്യക്കാരും, സൗദിയില്‍ നിന്നും 1,37,900 പേരും, കുവൈത്തില്‍ നിന്നും 97,802 പേരും, ഒമാനില്‍ നിന്നും 72,259 ഇന്ത്യക്കാരും കോവിഡ് പ്രതിസന്ധിക്കിടയില്‍ ഇന്ത്യയില്‍ എത്തിയതായിട്ടാണ് വിദേശ കാര്യ മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.