gnn24x7

2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഷഹീന്‍ ഷാ അഫ്രീദിക്ക്

0
340
gnn24x7

ദുബായ്: 2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക്. 2021-ല്‍ കളിച്ച 36 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി സ്വന്തമാക്കിയത്.

യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം 21 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ സ്വന്തമാക്കിയ അഫ്രീദി വെറും ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് 47 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ പാക് പേസര്‍ പുറത്തെടുത്തത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here