തൃശൂര്‍: വാഹനാപകടത്തിൽ പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ടെന്നും ചതവുകളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും റിപ്പോർട്ട്. ഷൈനിന്‍റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ മരിച്ച ഷൈനിന്‍റെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. ചെറിയ പൊട്ടലുകളായത് കൊണ്ട് കുറച്ച് ദിവസം കാത്തിരിക്കുന്നതിൽ പ്രശ്നമില്ല എന്നാണ് വിലയിരുത്തൽ.
ഷൈനിന്‍റെ അമ്മയുടെ ഇടുപ്പെല്ലിനാണ് പൊട്ടലുള്ളത്. അമ്മയുടെ തലയിലും പരുക്കുണ്ട്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അമ്മയുടെ അവസ്ഥയിൽ നിലവിൽ ശസ്ത്രക്രിയയുടെ ആവശ്യമില്ല. അമ്മയ്ക്ക് ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാൽ സംസ്കാരത്തിന് സ്ട്രച്ചറിൽ കൊണ്ട് പോകേണ്ടി വരു. ഷൈനിന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ശസ്ത്രക്രിയ നടത്തും. അതിനായി എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞാൽ ആറ് ആഴ്ച വിശ്രമം വേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി ഷൈനിനെയും കുടുംബത്തെയും ഇന്നലെ രാത്രിയോടെയാണ് പ്രത്യേക ആംബുലൻസിൽ തൃശൂരിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ന് തൃശ്ശൂർ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് ഷൈനിന്‍റെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb