തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശശി തരൂരിന്റെ നിലപാട് തിരിത്തിക്കുമോ എന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയിരിക്കുകയാണ്. തിരുവനന്തപുരം എംപി ശശി തരൂര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ പിണറായി വിജയനെ പ്രശംസിക്കുന്നു. പിണറായി വിജയന്‍ ശശി തരൂരിനെ പ്രശംസിക്കുന്നു. പരസ്പരം പുകഴ്ത്തുന്നു.’- കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് ഒപ്പമാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ശശി തരൂരിനോട് വിശദീകരണം ചോദിക്കുകയല്ല അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.





































