gnn24x7

40-49 വയസ് പ്രായമുള്ളവർക്ക് നാളെ മുതൽ ബൂസ്റ്റർ വാക്‌സിൻ നൽകും; നിലവിലെ നിയന്ത്രണങ്ങൾ ഇങ്ങനെ…

0
695
gnn24x7

അയർലണ്ട്: 40 വയസ് പ്രായമുള്ള ആളുകൾക്ക് നാളെ മുതൽ കോവിഡ്-19 ബൂസ്റ്റർ വാക്സിനേഷൻ നൽകി തുടങ്ങും. 40-49 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിനേഷൻ സെന്ററുകളിലും ജിപികളിലും ഫാർമസികളിലും ബൂസ്റ്റർ വാക്‌സിനുകൾ ലഭ്യമാകും. ഈ പ്രായക്കാർക്കുള്ള ബൂസ്റ്റർ വാക്‌സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ്, ഏറ്റവും വേഗത്തിൽ ഒരു ബൂസ്റ്റർ വാക്സിൻ ആക്സസ് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു. ഗവൺമെന്റിന്റെ പുതിയ നിയന്ത്രണങ്ങളുടെ പ്രഖ്യാപനത്തെത്തുടർന്ന് വാക്സിനേഷൻ കാമ്പെയ്‌ൻ ത്വരിതപ്പെടുത്തുന്നതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയും പ്രഖ്യാപിച്ചു.

നിയന്ത്രങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ രാത്രി 8 മണിക്ക് ബാറുകൾ, റെസ്റ്റോറന്റുകൾ, ഇൻഡോർ ഇവന്റുകൾ എന്നിവ അടയ്ക്കും. നടപടികൾ പ്രകാരം, ടേക്ക് എവേകളും ഡെലിവറി സേവനങ്ങളും ഒഴികെയുള്ള എല്ലാ റെസ്റ്റോറന്റുകളും ബാറുകളും രാത്രി 8 മണിക്ക് അടയ്ക്കണം, ഈ സമയത്തിന് ശേഷം ഇൻഡോർ ഇവന്റുകൾ ഉണ്ടാകാൻ പാടില്ല. വിവാഹങ്ങൾ പോലുള്ള ചടങ്ങുകളിൽ രാത്രി 8 മണിക്ക് ശേഷം 100 അതിഥികൾക്ക് പങ്കെടുക്കാം. മതപരമായ സേവനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇൻഡോർ ഇവന്റുകൾക്ക് വേദിയുടെ ശേഷിയുടെ 50% അല്ലെങ്കിൽ 1,000 ആളുകളായി പരിമിതപ്പെടുത്താനാണ് തീരുമാനം.

“ഞങ്ങൾ ഇന്നുവരെ കണ്ടിട്ടുള്ളതിനേക്കാൾ വളരെ കൂടുതലായി അണുബാധകൾ കാണാൻ സാധ്യതയുണ്ട്. അത് ഗുരുതരമാണ്” എന്ന് Taoiseach Martin മുന്നറിയിപ്പ് നൽകി.

ഗാർഹിക സന്ദർശനങ്ങൾക്കായി അനുവദിച്ചിരിക്കുന്ന എണ്ണത്തിൽ മാറ്റങ്ങളൊന്നുമില്ല. അത് നാല് വീടുകൾ എന്ന എന്നതിൽ കേന്ദ്രീകരിച്ച് തുടരും. ക്രിസ്മസ് കാലയളവിനുള്ള ആഭ്യന്തര യാത്രയിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here