gnn24x7

സിൽവർലൈൻ പദ്ധതി; പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി

0
652
gnn24x7

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണ്. പ്രധാനമന്ത്രിയുമായി നല്ല ചർച്ച നടന്നു. പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം പ്രധാനമാണ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൽ യാത്രാ വേഗം കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here