gnn24x7

പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

0
850
gnn24x7

കോന്നി: പീഡനത്തിന് ഇരയായ പതിനാറുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വകയാര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് വീട്ടുകാര്‍ വിവരമറിയുന്നത്. വീടിന്റെ ഉത്തരത്തില്‍ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടത്.

രണ്ടു മാസം മുന്‍പാണ് പെണ്‍കുട്ടി പീ‍ഡനത്തിന് ഇരയാകുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റിമാന്‍ഡിലാണ്. ജൂലൈ 31നാണ് പൊലീസ് കേസെടുത്തത്. പീഡനത്തെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി. അതിനാല്‍ പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കുകയും ചെയ്തിരുന്നു. അമ്മയില്ലാത്തതിനാല്‍‍ കുട്ടിയെ ബാലാശ്രമത്തിലേക്കു മാറ്റാനും പൊലീസ് തീരുമാനിച്ചിരുന്നു. അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പൊലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

gnn24x7