gnn24x7

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായതായി സ്ഥിരീകരിച്ചു

0
192
gnn24x7

കോഴിക്കോട്കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്.

2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്. എണ്‍പത്തിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.

ഫലം വൈകിയതോടെ  ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സർവകലാശാല അരോപണങ്ങൾ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിൽ മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇപ്പോള്‍ ഉത്തരക്കടലാസുകള്‍ കാണാതായ റിപ്പോര്‍ട്ട് പുറത്തുവന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here