gnn24x7

ഇസ്രയേലിനെ പിന്തുണച്ചു; മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ നഷ്‌ടം

0
386
gnn24x7

ഇസ്രയേലിനെ പിന്തുണക്കുന്നതിനെ തുടർന്ന് ബഹിഷ്‌കരണം നേരിടുന്ന മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്‌ടം. അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇയാൻ ബോർഡൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മണിക്കൂറുകൾക്കകമാണ് നഷ്ടം വീണ്ടും വർധിച്ചത്. ബുധനാഴ്‌ചത്തെ ട്രേഡിങ്ങിൽ മക്ഡൊണാൾഡിൻ്റെ ഓഹരികൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. അഞ്ച് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് കമ്പനി നേരിടുന്നതെന്ന് ജോർദാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCI

gnn24x7