പാലാ: ഈരാറ്റുപേട്ടയിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. സാജിത (57), റഷീദ (65), മറിയ ഉമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഈരാറ്റുപേട്ട ഭാഗത്ത് അപകടമുണ്ടായത്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾ ഈരാറ്റുപേട്ടയിലെ ബന്ധു വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb