ഖരഗ്പൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയുടെ ജീർണിച്ച മൃതദേഹം. ഫൈസാൻ അഹമ്മദ് എന്ന 23 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ സംശയം. അസമിലെ ടിൻസുകിയയിൽ നിന്നുള്ള വിദ്യാർത്ഥി അടുത്തിയാണ് ഹോസ്റ്റലിലേക്ക് മാറിയതെന്ന് ഐഐടി ഖരഗ്പൂർ അധികൃതർ അറിയിച്ചു.
ഫൈസാന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. ഐഐടി ഖരഗ്പൂരിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു അഹമ്മദ്. മരണവിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.






































