gnn24x7

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനിച്ചത് യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്ന്

0
323
gnn24x7

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനിച്ചത് യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്നാണെന്ന വിവരം പുറത്ത്. 17 മാസത്തെ കുടിശ്ശികയായ എട്ടര ലക്ഷം നൽകാനാണ് പുതിയ തീരുമാനം. ധനമന്ത്രിക്ക് ചിന്താ ജെറോം നല്‍കിയി നിവേദനത്തിലായിരുന്നു ധനവകുപ്പിന്‍റെ തീരുമാനം.

നേരത്തെ രണ്ട് തവണ ധനവകുപ്പ് ചിന്തയുടെ അപേക്ഷ തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2022 സെപ്തംബർ 26 ന് യുവജനക്ഷേമ ബോർഡ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2017 ജനുവരി 1 നാണ് ചിന്ത ജെറോമിന്റെ ശമ്പളം 50,000 മാക്കി ഉത്തരവിറക്കിയത്. 2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി ഉത്തരവിറക്കിയത്. ഈ സമയത്തെ കുടിശിക വേണമെന്ന ചിന്തയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here