gnn24x7

സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധം; ശമ്പളത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി

0
322
gnn24x7

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശനനടപടി വേണമെന്ന്SHAREഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നുവ്യക്തമാക്കിയ കോടതി,പണിമുടക്കുന്നവർക്ക് ശമ്പളത്തിന്അർഹതയില്ലെന്നും പണിമുടക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്നത്പണിമുടക്കിനെപ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ്എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പണിമുടക്കുന്നവർക്കു സർക്കാർ ഖജനാവിൽ നിന്നു ശമ്പളം നൽകുന്നതു ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്ക് നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിനെ നേരത്തെയും കോടതി വിമർശിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here