gnn24x7

കാട്ടുപന്നിയിടിച്ച് സ്കൂട്ടറില്‍ നിന്ന് റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു

0
414
gnn24x7

കാസര്‍കോട്: കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുള്ളേരിയ ടൗണിൽനിന്ന് വീട്ടിലേക്കു മടങ്ങവെയാണ് സംഭവം.

റോഡ് ക്രോസ് ചെയ്യുകയായിരുന്ന കാട്ടുപന്നി കുഞ്ഞമ്പു നായരുടെ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ ഇദ്ദേഹത്തെ ഉടനെ മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.

gnn24x7