gnn24x7

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കി

0
288
gnn24x7

കൊച്ചി: സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള മീഡിയാ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക്‌ ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കാനുള്ള തീരുമാനം എടുത്തത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളുമാണ് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നും പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്‌.

ചാനലിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തിലേക്ക് നയിച്ച ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ല എന്ന കാരണത്താലാണ് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടാണ്‌ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് ഇട്ടത്. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയാ വണ്‍ ഡിവിഷന്‍ ഹൈക്കോടതി ബഞ്ചിനെ സമീപിച്ചേക്കും

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here