കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും തൊഴിലിടങ്ങളില്‍ വനിതകള്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരാതിക്കാര്‍ക്ക് യൂണിയന്‍ ധാര്‍മിക പിന്തുണ നല്‍കണമെന്നും അധ്യക്ഷയായി ചുമതലയേറ്റ ശേഷം പി.സതീദേവി പറഞ്ഞു.
കേരളത്തില്‍ സ്ത്രീവിരുദ്ധ ചിന്താഗതി വളരുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രശ്ന പരിഹാര സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പി.സതീദേവി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സതീദേവി ചൂണ്ടിക്കാട്ടി.