gnn24x7

ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

0
503
gnn24x7

ന്യൂഡൽഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹോളണ്ടില്‍നിന്ന് ഡ്രജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സര്‍ക്കാരില്‍നിന്ന് മറച്ചുവച്ചെന്നാണ് ആരോപണം.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ അഴിമതി നടന്നതായാണു വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ എഫ്ഐആറില്‍ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നത്.

gnn24x7