ചെങ്ങന്നൂർ: കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയും മകനും വിഷം ഉള്ളിൽ ചെന്നു മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (5 മാസം) എന്നിവരാണു മരിച്ചത്.
അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പ് മേൽശാന്തി സൂര്യനും (31) അമ്മ ശ്രീദേവി അന്തർജനവും (57) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബർ എട്ടിനു മരിച്ചിരുന്നു.





































