gnn24x7

ഇനി നിക്ഷേപം സ്വീകരിച്ചാൽ ജാമ്യമില്ല

0
439
gnn24x7

ഇന്ത്യ നേരിടുന്ന പ്രതിസന്ധികളിലൊന്ന് തട്ടിപ്പുകാരുടെ ഇടപെടലുകളാണ്. പാവപ്പെട്ടവരെ ജോലി, വീട്, ചികിത്സയായ സഹായം ഇവയൊക്കെ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ ദിനംപ്രതി കാണുന്നതാണ്. ഇടത്തരക്കാരെ പറ്റിക്കാൻ ഇത്തരക്കാർ കണ്ടെത്തിയിരിക്കുന്നത് വിദേശത്തേയ്ക്ക് കൊണ്ട് പോകാമെന്ന വാഗ്ദാനമാണ്. എന്നാൽ കയ്യിൽ കാശുള്ളവരാണെങ്കിൽ നിക്ഷേപമാണ് തട്ടിപ്പുകാരുടെ തുറുപ്പ്ചീട്ട്. അതായത് കയ്യിലുള്ള പൈസ നിക്ഷേപിച്ചാൽ മൂന്നോ നാലോ മടങ്ങാക്കി നിശ്ചിത സമയത്തിനുള്ളിൽ തിരികെ നൽകുമെന്ന രീതിയിലാണ് നിക്ഷേപ തട്ടിപ്പുകൾ. എന്നാൽ സമ്പന്നരെ പറ്റിക്കുന്നത് വൻകിട നിക്ഷേപങ്ങളുടെ പേരിലാണ്. ഇത്തരക്കാരെ ശിക്ഷിക്കുവാൻ ഇന്ത്യയിൽ ശക്തമായ നിയമമില്ല എന്നതും അത്തരം തട്ടിപ്പുകാർക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതുണ്ടാക്കി കൊടുക്കുന്നുണ്ട്.

ഇന്ത്യൻ പീനൽ കോഡിൽ 420 എന്ന ഒരു വകുപ്പുണ്ട്. വിശ്വാസ വഞ്ചന എന്ന കുറ്റകൃത്യത്തിനാണ് അത് ക്രമീകരിച്ചിട്ടുള്ളത്. ചാർജ് ചെയ്‌താൽ ജാമ്യമില്ലാത്ത വകുപ്പാണത്. തെളിയിക്കപ്പെട്ടാൽ 7 വർഷം വരെ തടവും കിട്ടും. എന്നാൽ ഒരാൾ വഞ്ചിച്ചു എന്ന പ്രാഥമികമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാണിക്കും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തി എന്ന കേസുകളുടെ എണ്ണവും ഒട്ടും കുറവല്ല. ഇത്തരത്തിൽ തട്ടിപ്പുകാർ രാജ്യത്തെ സ്വൈര്യ ജീവിതം അവതാളത്തിലാക്കുമ്പോഴാണ് എല്ലാ തട്ടിപ്പുകളെയും നിയന്ത്രിയ്ക്കാൻ സാധിച്ചില്ലെങ്കിലും നിക്ഷേപ തട്ടിപ്പുകളെ നിയന്ത്രിയ്ക്കുന്നതിനായി 2019ൽ കേന്ദ്ര സർക്കാർ ഒരു നിയമം കൊണ്ട് വന്നത്. “Banning of unregulated deposits Scheme”, അതായത് നിയമ വിരുദ്ദമായ എല്ലാ നിക്ഷേപ പദ്ധതികളെയും നിരോധിക്കുന്നതാണ് ഈ നിയമം.

RBI, SEBI, ഇഷുറൻസ് റെഗുലേറ്ററി അതോറിറ്റി, EPF ഓർഗനേഷൻ തുടങ്ങി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നിയമ പരമായ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാം.
ഇവയ്ക്ക് പരിതികളുമുണ്ട്. ഉദാഹരണത്തിന്, നമ്മുടെ നാട്ടിലുള്ള ചെറുകിട ബാങ്കുകളുഡി കാര്യമെടുക്കാം. നാട് നീളെ ബ്ലേഡ് കമ്പനികൾ പോലെ പടർന്ന ഒന്നാണ് അവയൊക്കെ ദുരുപയോഗിക്കുന്ന നിക്ഷേപ തട്ടിപ്പ്. നിധി ബാങ്കുകളുടെ കാര്യവും അങ്ങനെ തന്നെ. നിയമവിരുദ്ധമാണെങ്കിലും സാങ്കേതികമായി നിധി ബാങ്കുകൾ നിയമപരമാണ്. ഇവരൊക്കെ പണം പിരിക്കുന്നത് തിരിച്ച് നൽകുന്നു എന്നത് അറിവില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകാരെ നിയന്ത്രിയ്ക്കുന്ന നിയമമാണിത്.

ഈ നിയമം നടപ്പിലാക്കണമെങ്കിൽ സംസ്ഥാനങ്ങൾ ചട്ടം പ്രഖ്യാപിക്കണം. കേരളത്തിൽ ഇന്നലെ മുതൽ ആ ചട്ടം നിലവിൽ വന്നു. ഇതനുസരിച്ച് ആരെങ്കിലും നിയമവിരുദ്ദമായി നിക്ഷേപം സ്വീകരിച്ചാൽ അവർ പിടിയിലാകും. പ്രാഥമികമായി കുറ്റം തെളിയിക്കാൻ കഴിഞ്ഞാൽ ജാമ്യമില്ലാതെ ജയിലിലാവും.

ഈ നിയമമനുസരിച്ച് ഒരാൾ നിക്ഷേപത്തിലേയ്ക്ക് പ്രലോഭിച്ചാൽ അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ പിഴയുമായിരിക്കും ശിക്ഷ. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചാൽ ഏഴ് വർഷമാണ് തടവ് പത്ത് ലക്ഷം രൂപ പിഴ. നിക്ഷേപം തിരിച്ച് ചോദിച്ചിട്ട് അത് കൊടുത്തില്ലെങ്കിൽ പത്ത് വർഷമാണ് ശിക്ഷ. ഇത് ആവർത്തിച്ചാൽ പിഴ അഞ്ചു കോടിയാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here