പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. പൂനെ ജില്ലയിലെ ബവ്ധൻ കുന്നിൻപ്രദേശത്ത് ബുധനാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. തകർന്ന് താഴെവീണ ഹെലികോപ്റ്റർ കത്തിയമർന്നു.
അപകടത്തിൽ പൈലറ്റുമാരായ പരംജിത് സിങ്, ജി.കെ പിള്ള, എഞ്ചിനീയർ പ്രീതം ഭരദ്വാജ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. സമീപത്തെ ഗോൾഫ് കോഴ്സിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്.
ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ പൂനെ ആസ്ഥാനമായുള്ളതാണെന്നാണ് പ്രാഥമിക വിവരം. വിടി ഇവിവി എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വിമാനമാണ് തകർന്നതെന്ന് പൊലീസ് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































